കുവൈത്ത് സിറ്റി- കേരളത്തില്‍ വിദേശ സര്‍വകലാശാലകളെ എത്തിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. വിദേശസര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്നവര്‍ 2003ല്‍ എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്ത് ജോണ്‍ ഹോപ്കിന്‍സ് വാഴ്‌സിറ്റിയുടെ കേന്ദ്രം മൂന്നാറില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തതിന് ആദ്യം മാപ്പ് പറയണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടു.
കുവൈത്തില്‍ എന്‍.എസ്.എസിന്റെ പ്രഥമ മന്നം പുരസ്‌കാരം വ്യവസായി എം.എ. യൂസഫലിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രേഖകള്‍ മുഴുവന്‍ കടത്തുമെന്നും സി.ഐ.എ ഇവിടം ഭരിക്കുമെന്നുമായിരുന്നു ബഹളം. അന്ന് ബഹളമുണ്ടാക്കിയ നേതാവാണ് വിദേശവാഴ്‌സിറ്റികളെ ബജറ്റില്‍ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഗുണകരമാകുന്ന നിരവധി മാറ്റങ്ങളുണ്ട്.അത് ഉപയോഗിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും ജിജി തോംസണ്‍ പറഞ്ഞു.