VIDEO: ബിഹാറില്‍ തിങ്കളാഴ്ച വിശ്വാസവോട്ട്, പാട്ടും പാടി ആര്‍ജെഡി എം.എല്‍.എമാര്‍

പട്‌ന- ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യമായ മഹാഗത്ബന്ധനില്‍നിന്ന് എന്‍ഡിഎയിലേക്ക് മാറിയശേഷം, ബിഹാറിലെ നിതീഷ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് നേരിടുകയാണ്.

'വേട്ടയാടല്‍' ഭയന്ന് കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് പറത്തിയപ്പോള്‍, ആര്‍ജെഡിയുടെ എംഎല്‍എമാര്‍ തേജസ്വി യാദവിന്റെ വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു.

ഞായറാഴ്ച, ആര്‍ജെഡി എംഎല്‍എ യൂസഫ് സലാഹുദ്ദീന്‍, യാദവിനൊപ്പം ഒരു കൂട്ടം പാര്‍ട്ടി എംഎല്‍എമാരോടൊപ്പം നുസ്രത്ത് ഫത്തേ അലി ഖാന്റെ ഗസല്‍, ''കലി കലി സുല്‍ഫോണ്‍ കേ ഫാന്‍ഡേ ന ദാലോ'' ആലപിക്കുന്ന വീഡിയോ പുറത്തുവന്നു. സംഘര്‍ഷങ്ങള്‍ക്ക് വിട നല്‍കി  എം.എല്‍.എമാര്‍ ഗാനം ആസ്വദിക്കുന്നതും കാണാം.

Latest News