കുര്‍ബാനക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞിരപ്പള്ളി-കുര്‍ബാനക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനക്കിടെയായിരുന്നു സംഭവം. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (16) ആണ് മരിച്ചത്. രാവിലെ ഏഴുമണിക്കായിരുന്നു സംഭവം.

കുര്‍ബാനക്കിടെ കുഴഞ്ഞുവീണ മിലനെ  ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

 

Latest News