Sorry, you need to enable JavaScript to visit this website.

മദ്രസ തകര്‍ത്ത ഹല്‍ദ്വാനിയിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ വിളിച്ചു; കടകള്‍ തുറന്നില്ല,റോഡുകള്‍ വിജനം

ഹല്‍ദ്വാനി-മദ്രസ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഹല്‍ദ്വാനിയില്‍ വിന്യസിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ബന്‍ഭൂല്‍പുര മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര അര്‍ദ്ധ സേനയുടെ 100 പേര്‍ വീതമുള്ള നാല് കമ്പനികളെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി രാധാ രതുരിയാണ് കേന്ദ്രത്തിന് അപേക്ഷ അയച്ചത്. ഫബ്രുവരി നാണ്് ഇവിടെ മദ്രസ തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷം വ്യാപിച്ചത്.
ബന്‍ഭൂപുര മേഖലയില്‍ കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും നഗരത്തിന്റെ പുറം പ്രദേശങ്ങളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഏകദേശം 1100 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
ബന്‍ഭൂല്‍പുരയില്‍ ഇപ്പോഴും കടകള്‍ അടഞ്ഞുകിടക്കുകയാണ്. റോഡുകള്‍ വിജനമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന അക്രമത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലെബനോനില്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം, ഹമാസിന്റെ മുതിര്‍ന്ന നേതാവ് രക്ഷപ്പെട്ടു 

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ

Latest News