ലെബനോനില്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം, ഹമാസിന്റെ മുതിര്‍ന്ന നേതാവ് രക്ഷപ്പെട്ടു

ബെയ്‌റൂത്ത്-ലെബനോനില്‍ ഇസ്രായില്‍ വധശ്രമത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് രക്ഷപ്പെട്ടു. ഫലസ്തീന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ബെയ്‌റൂത്തിന് തെക്ക് നടന്ന ആക്രമണത്തില്‍ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം
ഇസ്രായില്‍ സേനയും ഹമാസിനെ പിന്തുണക്കുന്ന  ലെബനീസ് പ്രസ്ഥാനമായ ഹിസ്ബുല്ലയും തമ്മില്‍ ദിവസേന ആക്രമണം നടക്കുന്നുണ്ട്.
ഇസ്രായില്‍-ലെബനോന്‍ അക്രമങ്ങള്‍ അതിര്‍ത്തി പ്രദേശത്തേക്ക് ചുരുങ്ങിയിരുന്നു. നാല് മാസത്തെ ആക്രമണങ്ങള്‍ക്കിടെ അതിര്‍ത്തിയില്‍ നിന്നുള്ള രണ്ടാമത്തെ ഏറ്റവും ദൂരെയുള്ള ആക്രമണമായിരുന്നു ശനിയാഴ്ചത്തേതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍  അകലെയുള്ള തീരദേശ പട്ടണമായ ജാദ്രയില്‍ ഇസ്രായില്‍ സൈന്യം ഒരു കാര്‍ തകര്‍ത്തതായി ലെബനോന്‍ സര്‍ക്കാര്‍ നടത്തുന്ന ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രണമെന്ന്  ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകരും ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ അമല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലെബനീസ് റിസാല സ്‌കൗട്ട് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥനും എഎഫ്പിയോട് പറഞ്ഞു.
കാറിനു സമീപമുണ്ടായിരുന്ന ഒരു പച്ചക്കറി കച്ചവടക്കാരനും മോട്ടോര്‍ ബൈക്കിലെത്തിയ സിറിയക്കാരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ സ്ഥിരീകരിച്ചിട്ടില്ല.
ജാദ്രയിലെ ബീച്ചിനടുത്തുള്ള സ്ഥലത്ത്  രക്തക്കറകളുള്ള കേടായ കാറും കത്തിക്കരിഞ്ഞ മോട്ടോര്‍ സൈക്കിളും കണ്ടതായി എ.എഫ്.പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു.

പ്രവാസികള്‍ പല തീരുമാനങ്ങളുമെടുക്കും; പക്ഷെ പിന്തിരിഞ്ഞു കളയും

Latest News