ഇന്നലെ റിലീസായ രണ്ട് മലയാളം സിനിമകള്‍ ലീക്കായി, തമിഴ് ബ്ലാസ്റ്റേഴ്‌സ് ആശങ്കയുണ്ടാക്കുന്നു

കൊച്ചി- മലയാളം സിനിമക്ക് വീണ്ടും വ്യാജ പ്രിന്റുകളുടെ വെല്ലുവിളി.  ഇന്നലെ തീയറ്ററില്‍ റിലീസായ രണ്ട് മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകള്‍ പുറത്തു വന്നത് മലയാളം സിനിമാവൃത്തങ്ങള്‍ക്കിടയില്‍ ആശങ്കയായി. പ്രേമലു, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയാണ് തമിഴ് ബ്ലാസ്‌റ്റേഴ്‌സ് സൈറ്റിലെത്തിയത്. കുപ്രസിദ്ധ പൈറസി വെബ്‌സൈറ്റ് 'തമിഴ് റോക്കേഴ്‌സ്' സജീവമാകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്. ബ്ലാസ്റ്റേഴ്‌സിനും റോക്കേഴ്‌സിനും പിന്നില്‍ ഒരേ കരങ്ങളാണെന്നാണ് സംശയം.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രമാണ് പ്രേമലു. നസ്‌ലീന്‍, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രങ്ങളുടെ റിലീസ് ദിവസം തന്നെ വ്യാജപതിപ്പ് പുറത്തുവന്നത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാകും.

തമിഴ് റോക്കേഴ്‌സിന്റെ തിരിച്ചുവരവ് വിവരം പങ്കുവച്ച സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം ലിങ്ക് ആവശ്യം ഏറെയാമ്. ഇടവേളക്ക് ശേഷമുള്ള വ്യാജന്മാരുടെ വരവ് സിനിമക്ക് വന്‍ തിരിച്ചടിയാകും.

 

Latest News