Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിഖ്യാത മലയാളി ചിത്രകാരൻ പത്മഭൂഷൺ എ രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി - രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വിഖ്യാത മലയാളി ചിത്രകാരൻ എ രാമചന്ദ്രൻ (89) അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. 
 തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935-ലാണ് ജനനം. 1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദമെടുത്തു. 1961-ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽനിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. തുടർന്ന് 1964 വരെ കേരളത്തിലെ ചുമർ ചിത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1965-ൽ ഡൽഹിയിലെ ജാമിഅ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയുമായും പ്രവർത്തിച്ചു. 1992-ൽ സ്വമേധയാ പിരിയുകയായിരുന്നു.
 2005-ലാണ് രാജ്യം ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചത്. 1969-ലും 1973-ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരവും 1978-ലും 1980-ലും ജപ്പാനിൽനിന്ന് ബുക്ക് ഇല്ലസ്‌ട്രേഷനുള്ള നോമ അവാർഡും 2004-ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.
 ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ. മക്കൾ: രാഹുൽ, സുജാത.
 

Latest News