ജിദ്ദയിലും പരിസര പ്രദേശങ്ങളിലും നേരിയ തോതില്‍ മഴ

ജിദ്ദ- രണ്ടു ദിവസമായി ശൈത്യം കുറഞ്ഞുതുടങ്ങിയ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി നേരിയ തോതില്‍ മഴ പെയ്തു. ശനിയാഴ്ച വരെ മിതമായും ചില സ്ഥലങ്ങളില്‍ ശക്തമായും മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗത്തെ ഉദ്ധരിച്ച് നേരത്തെ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ബുധനാഴ്ച മുതല്‍ പല സ്ഥലങ്ങളിലും മഴ പെയ്യുന്നുണ്ട്.

മഴ ശക്തിപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സിവിൽ ഡിഫൻസ് നിർദേശങ്ങൾക്കനുസൃതമായി മുൻകരുതലുകളെടുക്കണം. എസ്.എം.എസ് വഴി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജിദ്ദക്കു പുറമെ, മക്ക, അല്ലൈത്ത്, ഖുൻഫുദ, റാബിഗ്, ഖുലൈസ്, ബഹ്റ, ജമൂം, തുർബ, റാനിയ തുടങ്ങിയ സ്ഥലങ്ങളിൽ നാളെ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

 

Latest News