Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസ് നേതാക്കളെ വെടിവെച്ചു കൊല്ലാൻ നിയമം വേണമെന്ന് ബി.ജെ.പി നേതാവ്

ബെംഗളൂരു- കോൺഗ്രസ് എം.പി ഡി.കെ സുരേഷിനെയും കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിയെയും കൊലപ്പെടുത്താൻ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ. രണ്ട് നേതാക്കളെയും രാജ്യദ്രോഹികൾ എന്ന് വിളിച്ച ഈശ്വരപ്പ, ഇന്ത്യയെ കഷ്ണങ്ങളായി വിഭജിക്കാൻ ഇവർ ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചു. 
ഇരുവരും നേരത്തെ നടത്തിയതുപോലുള്ള പ്രസ്താവനകൾ വീണ്ടും ആവർത്തിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിക്കും. അവരെ വെടിവെച്ചുകൊല്ലാൻ അനുവദിക്കുന്ന നിയമം രാജ്യത്തുണ്ടാകണമെന്നും കർണാടകയിലെ പുതിയ ബി.ജെ.പി ഭാരവാഹികളുടെ യോഗത്തിൽ ഈശ്വരപ്പ പറഞ്ഞു. 

 പ്രവാസിയെ ചതിച്ച പ്രതികളുമായി സഹകരിക്കില്ലെന്ന് മഹല്ല് കമ്മറ്റി

കെ.എസ്. ഈശ്വരപ്പയെ പരസ്യമായി തല്ലിക്കൊന്നാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ ബംഗളൂരു പോലീസ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഡി.കെ. സുരേഷിനെ കൊലപ്പെടുത്തണമെന്ന് പറഞ്ഞതിന് ഈശ്വരപ്പയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആക്ടിവിസ്റ്റ് കവിത റെഡ്ഡി എക്‌സിൽ പറഞ്ഞു.

Latest News