Sorry, you need to enable JavaScript to visit this website.

ബിക്കിനി ഇട്ട് അഭിനയിക്കും, എന്ത് പരസ്യവും  ചെയ്യാന്‍ ഒരുക്കം-ശ്വേത മേനോന്‍

തൃശൂര്‍-പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ശ്വേത മേനോന്‍. കാമസൂത്ര ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത ശ്രദ്ധ നേടുന്നത്. രതിനിര്‍വേദം, കളിമണ്ണ് എന്നീ സിനിമകളില്‍ അഭിനയിച്ചതിന് ശ്വേത ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
ഒരുപാട് വിവാദങ്ങള്‍ ഉണ്ടായെങ്കിലും അത്തരം പരസ്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇപ്പോഴും മടിയില്ല എന്നാണ് ശ്വേത പറയുന്നത്. രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ല. ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും റെഡിയാണ്.
ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണം എന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയില്‍ ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരുക്കമാണ്. എന്നും വര്‍ക്കൗട്ട് ചെയ്യുന്ന ആളാണ് താന്‍. വര്‍ക്കൗട്ട് ചെയ്യാതെ ഡയറ്റ് എടുത്തിട്ട് കാര്യമില്ല എന്നാണ് ശ്വേത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest News