ആദ്യസൂചനകൾ: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രര്‍ മുന്നില്‍

ഇസ്ലാമാബാദ്- പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലഭ്യമായ ആദ്യ സൂചനകളില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍.
ജയിലിലടച്ച മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ മുഖ്യ എതിരാളി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ്. (പിഎംഎല്‍-എന്‍) 44 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
വൈകുന്നേരം 5 മണിക്ക് പോളിംഗ് അവസാനിച്ചതിന് ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
125 സീറ്റുകളില്‍ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രരും 44 ല്‍ മുസ്ലിം ലീഗും 28 സീറ്റുകളില്‍  ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.)യും ലീഡ് ചെയ്യുന്നതായി കാണിക്കുന്ന പാക് ചാനലിന്റെ സ്‌ക്രീന്‍ഷോട്ട് ഇമ്രാന്‍ ഖാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചു.  
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ പിന്തുണച്ചുവെന്നാണ് ആദ്യ സൂചനകള്‍.

ജയിലില്‍ കഴിയുന്ന തടവുകാരില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നു; പുരുഷ ജീവനക്കാരെ തടയണം

വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു

Latest News