Sorry, you need to enable JavaScript to visit this website.

വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു

ഗാസ-ഇസ്രായില്‍ ഉപരോധവും കിരാതമായ ആക്രമണവും തുടരുന്ന ഗാസയിലെ സ്ത്രീകള്‍ തല മൊട്ടയടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം കാരണം മുടി കഴുകാനുള്ള വെള്ളം ലഭ്യമല്ല. ദീര്‍ഘകാലം മുടി കഴുകാതിരുന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതിയാണ് ഗാസയിലെ ഫലസ്തീന്‍ സ്ത്രീകള്‍ തല മൊട്ടയടിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
കഴിഞ്ഞ ഒക്‌ടോബര്‍ ഒമ്പതിന് ഇസ്രായേല്‍ ഗവണ്‍മെന്റ് വിതരണം നിര്‍ത്തിയതു മുതല്‍ ഗാസയില്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും വടക്കന്‍ ഗാസ സ്ട്രിപ്പിലെ നഗരങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ പിടിച്ചെടുക്കുന്നതിനും ഇടയാക്കി.
ഗാസയില്‍ ഇസ്രായിലിന്റെ നിരന്തര ബോംബാക്രമണം കാരണം ഫലസ്തീനികള്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തിലാണെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുടി കഴുകാന്‍ വെള്ളമില്ലാത്തതിനാല്‍ തല മൊട്ടയടിക്കേണ്ടി വന്നുവെന്ന് 49 കാരിയായ നിസ്രീന്‍  പറഞ്ഞു.
തല മൊട്ടയടിക്കുന്നത് ഏതൊരു സ്ത്രീക്കും വേദനാജനകമാണ്. പക്ഷേ ഞങ്ങള്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ മാത്രമല്ല, തലയോട്ടിയിലെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കുട്ടികളുടേയും തല  തല മൊട്ടയടിക്കുകയാണെന്ന് ആറ് കുട്ടികളുടെ മാതാവായ നിസ്രീന്‍ പറഞ്ഞു.
പരിമിതമായ ജല ലഭ്യത കാരണം മുടി കഴുകുന്നതിനേക്കാള്‍ കുടിക്കാനും അതിജീവനത്തിനുമാണ് നിസ്രീനെ പോലെ മറ്റു സ്ത്രീകളും മുന്‍ഗണന നല്‍കുന്നത്.
നാലു മാസമായി തുടരുന്ന ഇസ്രായില്‍ വംശഹത്യക്കിടെ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ലളിതമായ പരിഹാരമായാണ് അവര്‍ തലമുടി നീക്കുന്നതിനെ കാണുന്നത്. മുടി കഴുകാതിരിക്കുന്നത് അലോപ്പീസിയ, തലയോട്ടിയിലെ റിംഗ് വോം, ബാക്ടീരിയ, അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിന്റെ ഫലമായി  കുരുക്കള്‍ ഉണ്ടാകുമെന്നും ജനറല്‍ പ്രാക്ടീഷണര്‍ സൈനബ് അല്‍ശവാഫ് പറഞ്ഞു.
അപര്യാപ്തമായ ശുചിത്വം, അവശ്യ പോഷകങ്ങളുടെ അഭാവം, ചൊറിച്ചില്‍ എന്നിവ മൂലമാണ് പേന്‍ശല്യം പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഈ അവസ്ഥകള്‍ ലിംഫഡെനോപ്പതി, തലയോട്ടിയിലെ പഴുപ്പ്, മുടികൊഴിച്ചില്‍ തുടങ്ങിയവക്ക് കാരണമാകും.

അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍

സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്

ലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച കുടുംബത്തിന്റെ കാത്തിരിപ്പ് വിഫലമായി, ആ വളര്‍ത്തുനായ ഇനിയില്ല

നിങ്ങള്‍ വി.പി.എന്‍ ഉപയോഗിക്കുന്നുണ്ട്, അതിന്റെ ഇരുണ്ട വശം ചിന്തിച്ചിട്ടുണ്ടോ?

പ്രവാസികളും പറയാൻ പഠിക്കണം; പുച്ഛിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയണം

Latest News