മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകള്‍ വിവാഹിതനായ ഡ്രൈവറോടൊപ്പം ഒളിച്ചോടി

മുംബൈ- മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ 19 കാരി മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ 35 കാരനായ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു.  ലണ്ടനില്‍ പഠനം തുടരുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ജനുവരി 13 നാണ് പെണ്‍കുട്ടി ഡ്രൈവറുമായി ഒളിച്ചോടിയത്. തെക്കന്‍ മുംബൈയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അറസ്റ്റിലായത്. െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് െ്രെഡവര്‍ ബജ്‌റംഗ് മൗര്യയെയും കല്‍വയില്‍ താമസിക്കുന്ന പെണ്‍കുട്ടിയേയും കണ്ടെത്തിയത്.
തങ്ങള്‍ വിവാഹിതരാണെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം യുവതിയെ ബന്ധുക്കള്‍ക്ക് കൈമാറി.
പെണ്‍കുട്ടി മൗര്യക്കൊപ്പം ഒളിച്ചോടിയെന്ന് യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ജനുവരി 21നാണ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനില്‍ പഠിക്കുന്ന യുവതി ഡിസംബറിലാണ് മുംബൈയിലെത്തിയിരുന്നത്.
കുടുംബത്തോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ സാധാനം വാങ്ങാനുണ്ടെന്ന് പറഞ്ഞ് ടാര്‍ഡിയോയില്‍ കാര്‍ നിര്‍ത്തി ഇറങ്ങുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. പെണ്‍കുട്ടി മൗര്യക്കൊപ്പം ഒളിച്ചോടിയെന്ന് ഉദ്യോഗസ്ഥന്റെ കുടുംബം അറിയച്ചതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മൗര്യയുടെ സഹോദരന്‍ അജിത്കുമാര്‍ (21) ഇവരുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചു. യു.പിയിലെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തി. മൗര്യ തന്നെ മുംബൈയിലേക്ക് വിളിച്ച് നല്‍കിയ സാധനങ്ങളാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ മൗര്യക്ക് ഭാര്യയുണ്ടെന്നും പോലീസ് പറഞ്ഞു.

ജയിലില്‍ കഴിയുന്ന തടവുകാരില്‍ ഗര്‍ഭിണികള്‍ വര്‍ധിക്കുന്നു; പുരുഷ ജീവനക്കാരെ തടയണം

വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു

Latest News