ഷാര്‍ജയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്

ഷാര്‍ജ -  ഷാര്‍ജയില്‍ സ്‌കൂള്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കും പരിക്കേറ്റു.
ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ് പെട്ടെന്ന് തിരിഞ്ഞ് തെന്നിമാറി നടപ്പാതയുടെ ഭിത്തിയില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ സുരക്ഷിതരാണെന്ന് പോലീസ് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest News