ടെല്‍ അവീവ്- ഇസ്രായില്‍ പ്രദേശത്തേക്ക് വീണ്ടും റോക്കറ്റുകള്‍. അഞ്ചെണ്ണത്തില്‍ രണ്ട് റോക്കറ്റുകളെ തകര്‍ത്തതായി ഇസ്രായില്‍ അവകാശപ്പെട്ടു. മധ്യ ഇസ്രായില്‍ പ്രദേശത്തേക്ക് റോക്കറ്റുകള്‍ എത്തിയതോടെ അപകട സൈറന്‍ മുഴങ്ങി. ജനം ബങ്കറുകളിലൊളിച്ചു.
റഫായില്‍ ഇസ്രായില്‍ നടത്തുന്ന വന്‍ ആക്രമണത്തിന് പിന്നാലെയാണ് ഗാസയില്‍നിന്ന് റോക്കറ്റുകള്‍ പാഞ്ഞത്. 14 പേരാണ് റഫായില്‍ മരിച്ചത്. ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 27840 ആയി.