ഇന്ത്യ റഷ്യയുമായി ചേര്‍ന്ന് സമര്‍ഥമായി കളിക്കുന്നെന്ന് യു. എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിക്കി ഹേലി

വാഷിംഗ്ടണ്‍- ആഗോള സാഹചര്യത്തില്‍ റഷ്യയുമായി ചേര്‍ന്ന് നിന്ന് ഇന്ത്യ സമര്‍ഥമായി കളിക്കുകയാണെന്ന് യു. എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിക്കി ഹേലി. ഫോക്‌സ് ബിസിനസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി ഇന്ത്യക്കെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്കയേക്കാള്‍ ഇന്ത്യ അടുപ്പം സൂക്ഷിക്കുന്നത് റഷ്യയോടാണ്. നിലവില്‍ അമേരിക്കയെ ദുര്‍ബലമായാണ് ഇന്ത്യ കാണുന്നത്. താന്‍ ഇന്ത്യയുമായും ഇടപെടുകയും മോഡിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും നിക്കി ഹേലി പറഞ്ഞു. 

ഇന്ത്യ അമേരിക്കയുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. റഷ്യയുമായി പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുമില്ല. എന്നിട്ടും റഷ്യയോടൊപ്പം അവര്‍ നില്‍ക്കുന്നത് അമേരിക്കയെ അവര്‍ക്ക് വിശ്വാസം പോരാത്തതുകൊണ്ടാണ്. യു. എസ് ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ എല്ലായ്‌പ്പോഴും സമര്‍ഥമായി കളിച്ചിട്ടുണ്ട്. അവര്‍ റഷ്യയുമായി അടുത്ത് നില്‍ക്കുകയാണ്. കാരണം അവര്‍ക്ക് ധാരാളം സൈനിക ഉപകരണങ്ങള്‍ ലഭിക്കുന്നത് അവിടെ നിന്നാണെന്നും നിക്കി ഹേലി പറഞ്ഞു.

Latest News