Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.എഫ്.ഐ.ഒ അന്വേഷണം നിര്‍ത്തണം, എക്‌സലോജിക് കമ്പനി ഹൈക്കോടതിയില്‍

ബംഗളൂരു- എസ്.എഫ്.ഐ.ഒ അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീണ വിജയന്റെ എക്‌സലോജിക് കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കി. കമ്പനി ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കര്‍ണാടകയില്‍ ഹരജി നല്‍കിയത്. എക്‌സലോജിക്കുമായി കരാറിലേര്‍പ്പെട്ട കേരളത്തിലെ സ്ഥാപനങ്ങളില്‍ എസ്.എഫ്.ഐ.ഒ റെയ്ഡ് നടത്തുന്നതിനിടയിലാണ് ഹരജി.
അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്. കെ.എസ്.ഐ ഡി സിയിലും സിഎംആര്‍എല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതില്‍ കെ.എസ്.ഐ.ഡി.സിയില്‍ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ലെന്നാണ് വിവരം. വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് കമ്പനി  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ കമ്പനി ആസ്ഥാനത്ത് പരിശോധിക്കാന്‍ സാധ്യതയില്ല. കമ്പനിയുടെ ഏക ഡയറക്ടര്‍ വീണ ആയതിനാല്‍ അന്വേഷണം വൈകാതെ അവരിലേക്ക് എത്തുമെന്നാണ് വിവരം. എല്ലാത്തിനും ഉത്തരം പറയേണ്ടത് വീണ ആയതിനാല്‍ തന്നെ.

 

Latest News