വിവാഹവാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപിയും രാധികയും

തിരുവനന്തപുരം- വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും. ഭാര്യക്കൊപ്പമുള്ള  ചിത്രത്തിനൊപ്പം  ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
തന്റെ amazing ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയതമക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിരിയുടെയും പ്രണയത്തിന്റെയും സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ കൂടിയുണ്ടാകട്ടെയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാധികയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. പരേതയായ ലക്ഷ്മി സുരേഷ്, ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

 

Latest News