തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം - കിളിമാനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. കിളിമാനൂര്‍ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവ ശേഷം ഭര്‍ത്താവ് ഗിരീഷ് (40) കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News