ഹൈദരാബാദ്- 'അമ്പാജിപേട്ട് മാര്യേജ് ബാന്റ്' എന്ന ശരണ്യ പ്രദീപിന്റെ പുതിയ ചിത്രം ശ്രദ്ധനേടുകയാണിപ്പോള്‍. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു രംഗത്തില്‍ താരം നഗ്നയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ സീന്‍ ചിത്രീകരിക്കുമ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ശരണ്യ പ്രദീപ്.
ഈ സീനില്‍ അഭിനയിക്കാന്‍ പേടി തോന്നിയിരുന്നുവെന്നും ഭര്‍ത്താവാണ് ധൈര്യം നല്‍കിയതെന്നും ശരണ്യ പറഞ്ഞു. 'സംവിധായകന്‍ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനില്‍ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നല്‍കിയത്. വളരെ ശക്തമായ കഥാപാത്രമാണ്. അതിനാല്‍ ധീരമായി തന്നെ ചെയ്യാന്‍ ഭര്‍ത്താവ് ഊര്‍ജ്ജം നല്‍കി.
സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേര്‍ മാത്രമായിരുന്നു ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകന്‍, കോസ്റ്റ്യും ഡിസൈനര്‍, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ആ സീന്‍ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്' ശരണ്യ പറഞ്ഞു.
സുഹാസ് നായകനായ സിനിമയുടെ സംവിധാനവും തിരക്കഥയും ദുശ്യന്ത് കട്ടിക്കനേനിയാണ്. ശിവാനി നാഗാറാം, ഗോപരാജു രമണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി രണ്ടിനായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരൂപക പ്രശംസയും ചിത്രം നേടുന്നുണ്ട്. ജാതിയതയെക്കുറിച്ച് സംസാരിക്കുന്നതാണ് സിനിമ. ചിത്രം നന്നായി കലക്റ്റ് ചെയ്യുന്നുണ്ടെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശരണ്യ പ്രദീപ് ഇതിന് മുമ്പ് സായി പല്ലവിയക്കൊപ്പം ശ്രദ്ധേയ റോള്‍ ചെയ്തിട്ടുണ്ട്.