ഗാസ- ഗാസയില്‍ വെടിനിര്‍ത്തലിനായി ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തളളിയതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് സാമി അബു സുഹ് രി പറഞ്ഞു.
ഗാസയില്‍ സമ്പൂര്‍ണ വിജയം അടുത്തെത്തിയിരിക്കയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായിലികളേയും വിട്ടയക്കാമെന്നതുള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഹമാസ് മുന്നോട്ടുവെച്ചിരുന്നത്.
ഹമാസിന്റെ സമ്പൂര്‍ണ തകര്‍ച്ചയല്ലാതെ ഇസ്രായിലിനു മുന്നില്‍ മറ്റൊന്നുമില്ലെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനുമേലുള്ള പൂര്‍ണ വിജയം മാത്രമാണ് ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന് നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും