ചെന്നൈ- തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നടി കാസമ്മള്‍ (52) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകന്‍ പി നാമകോടിയെ അറസ്റ്റ് ചെയ്തു. മധുര നഗരത്തിലെ ഉസിലംപട്ടിക്ക് സമീപം ആനയൂരിലായിരുന്നു സംഭവം.
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും തടുര്‍ന്ന് മകന്റെ മര്‍ദേനമേറ്റ് നടി മരിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് അമ്മയോടൊപ്പം താമസിക്കുകയായിരുന്നു മകന്‍. മദ്യത്തിന് അടിമയായതോടെ അമ്മയില്‍ നിന്ന് നിരന്തരം പണം ആവശ്യപ്പെട്ടു.
സംഭവ ദിവസവും പണം ചോദിച്ചെങ്കിലും അമ്മ നല്‍കിയില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് കസമ്മളെ മരത്തടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
ഉസിലംപട്ടി താലൂക്ക് പോലീസ് നടിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും നാമകോടിയെ റിമാന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു.
കാസമ്മളിന് നാല് മക്കളുണ്ട്.
2022ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കടൈസി വിവസായിയില്‍ കാസമ്മാള്‍ അഭിനയിച്ചിരുന്നു. നല്ലണ്ടി, വിജയ് സേതുപതി, യോഗി ബാബു എന്നിവര്‍ അഭിനയിച്ച ഈ ചിത്രം എം.മണികണ്ഠനിയാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ സേതുപതിയുടെ അമ്മയുടെ വേഷമാണ് കാസമ്മാള്‍ അവതരിപ്പിച്ചത്.
മികച്ച തമിഴ് ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിത്.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ
സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും