Sorry, you need to enable JavaScript to visit this website.

VIDEO ചുംബനം അത്ര നീളേണ്ട, 36 സെക്കന്‍ഡ് ചുംബനരംഗം വെട്ടിക്കുറച്ച് സെന്‍സര്‍ ബോര്‍ഡ്

മുംബൈ -ഷാഹിദ് കപൂറും കൃതി സനോണും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമായ തേരി ബാത്തോം ചിത്രത്തിലെ 36 സെക്കന്‍ഡ് നീണ്ട ചുംബന രംഗത്തില്‍നിന്ന് ഒമ്പത് സെക്കന്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്.
ചിത്രം ഫെബ്രുവരി 9 ന് വെള്ളിയാഴ്ച റിലീസ് ചെയ്യും. ഗാനങ്ങളിലെ ഇരുവരുടേയും കെമിസ്ട്രി ഇതിനകം തന്നെ ചര്‍ച്ചാവിഷയമാണ്. അതിനിടയിലാണ് ചിത്രത്തിലെ ഒരു നീണ്ട ചുംബന രംഗം ട്രിം ചെയ്യാന്‍ നിര്‍മാതാക്കളോട് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.
സെന്‍സര്‍ ബോര്‍ഡ് പ്രകാരം ചുംബനരംഗം 25 ശതമാനം വെട്ടിക്കുറച്ചു. യഥാര്‍ത്ഥത്തില്‍ 36 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരുന്ന രംഗം ഇപ്പോള്‍ 27 സെക്കന്‍ഡ് മാത്രമാണുളളത്.  
ഇഴുകിചേര്‍ന്നള്ള സീനിനു പുറമെ, 'ദാരു' എന്ന വാക്ക് 'ഡ്രിങ്ക്' എന്നാക്കി മാറ്റാനും നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വെട്ടിച്ചുരുക്കലുകളും മാറ്റങ്ങളും കഴിഞ്ഞ് സനിമ രണ്ട് മണിക്കൂര്‍ 23 മിനിറ്റ് റണ്‍ടൈം ഉറപ്പാക്കാന്‍ തേരി  ബാത്തോം നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞു. ചിത്രത്തിന്   യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
സംവിധായകരായ അമിത് ജോഷിയുടെയും ആരാധന സാഹിന്റെയും അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തേരി ബാത്തോം മേ ഐസ ഉല്‍ജാ ജിയ. ഒരു മനുഷ്യനും റോബോട്ടും തമ്മിലുള്ള പ്രണയകഥയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമോഷന്‍ സമയത്ത് സഹനടനായ ഷാഹിദിനെ കൃതി ഏറെ പുകഴ്ത്തിയിരുന്നു. ഷാഹിദ് കപൂറിനോടൊപ്പം അഭിനയിക്കാന്‍ ആദ്യം ഭയം തോന്നിയിരുന്നുവെന്നും എന്നാല്‍ ഏറെ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും കൃതി പറഞ്ഞു.
ഷാഹിദും വളരെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒരു കാമുകന്റെ വേഷം ചെയ്യുന്നത്.

 

Latest News