Sorry, you need to enable JavaScript to visit this website.

പാലയൂര്‍ പള്ളിയില്‍ ഹിന്ദു ഐക്യവേദി അവകാശ വാദം; ചരിത്രം പഠിക്കണമെന്ന് ഫാദര്‍ ആന്‍ഡ്രൂസ് താഴത്ത്

ബംഗളൂരു- പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രസ്താവന തള്ളി തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ ഫാദര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടായിരം വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയില്‍ ക്രിസ്തുമതത്തിനുള്ളതെന്നും പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം പഠിച്ചാല്‍ സത്യം മനസ്സിലാകുമെന്നും ചരിത്രം പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മാത്രമെ ഈ വിഷയത്തില്‍ പറയാന്‍ ഉള്ളൂവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും തന്റെ കുട്ടിക്കാലംതൊട്ട് ഇക്കാര്യം അറിയാമായിരുന്നുവെന്നുമായിരുന്നു ആര്‍.വി ബാബുവിന്റെ പരാമര്‍ശം. മലയാറ്റൂര്‍ പള്ളി എങ്ങനെയാണ് ഉണ്ടായത് എന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആര്‍ വി ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്ന ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ വാദം ശരിയാണെന്നും 50 വര്‍ഷം മുമ്പ് പുറത്തിറക്കിയ സുവനീറില്‍ അത് പരാമര്‍ശിക്കുന്നുണ്ടെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു.

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു

റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 

സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും

Latest News