Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകട സ്ഥലങ്ങളിലേക്ക് സ്വയം പറന്നെത്തുന്ന യന്ത്രസംവിധാനവുമായി സൗദി 

റിയാദ്- വാഹനാപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലേക്കും മറ്റും വളരെ വേഗതയിൽ കൃത്യമായി എത്തിച്ചേർന്ന് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഡ്രോൺ ബോക്‌സ് (ഫ്‌ളയിംഗ് ട്രാഫിക്) സിസ്റ്റം പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിഫൻസ് എക്‌സിബിഷനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലാണ് പുതിയ സംവിധാനം പ്രദർശിപ്പിച്ചരിക്കുന്നത്. സമ്പൂർണമായും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇതിൽ യാതൊരു തരത്തിലുമുള്ള മനുഷ്യ ഇടപെടലുകളുടെയും ആവശ്യമില്ല. അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള സമയം, നടപടിക്രമങ്ങളുടെ വേഗത എന്നിവയിലാണ് ഇതു ശ്രദ്ധേയമാകുന്നത്. സുരക്ഷിതമായ ബോക്‌സുകളിൽ നഗരങ്ങളിലും ഹൈവേകളിലും സ്ഥാപിക്കുന്ന ഡ്രോണുകൾ, അപകടമുണ്ടാകുന്നതോടെ സ്വമേധയാ പുറപ്പെട്ട് അപകടസ്ഥലത്തെത്തും. 360 ഡിഗ്രിയിൽ സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും എടുക്കും. ഇത് ഉടൻ തന്നെ വാഹനയുടമയുടെ മൊബൈലിലേക്ക് എത്തിച്ചേരുകയും നടപടിക്രമങ്ങൾ ആരംഭിച്ചതായും അറിയിപ്പു ലഭിക്കും. 

ഫോളോകോപ്റ്റർ കമ്പനി സൗദി നിയോമുമായി സഹകരിച്ച് സൗദിയിൽ എയർ ടാക്‌സി സർവ്വീസ് (വി ടോൾ ) പരിക്ഷണങ്ങൾക്കുള്ള  കരാറിലെത്തി.  പതിനെട്ട് ദിവസം നീണ്ടു നിന്ന പരീക്ഷണത്തിന് ശേഷമാണ് കരാർ ഒപ്പിട്ടത്. ഫോളോകോപ്റ്റർ കമ്പനി, നിയോം സൗദി സിവിൽ വ്യോമയാന മന്ത്രാലയം എന്നിവയുടെ സംയുക്ത  പരീക്ഷണത്തിനു ശേഷമാണ് കരാർ ഒപ്പിട്ടത്. 


 

Latest News