സൗദിയുടെ സ്വപ്‌ന നഗരമായ നിയോമില്‍ ടൂറിസ്റ്റുകള്‍ക്കായി ആഡംബര ക്ലബ്

തബൂക്ക്- സൗദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോമില്‍ അനേകം സവിശേഷതകളോടെ സ്വകാര്യ മെംബര്‍മാര്‍ക്കായി ക്ലബ് വരുന്നു. സൗദിയുടെ 500 ബില്യണ്‍ ഡോളറിന്റെ മെഗാ ബിസിനസ്സ് ആന്‍ഡ് ടൂറിസം പ്രോജക്റ്റിന്റെ ഭാഗമായാണ് ബീച്ച് ഫ്രണ്ട് ക്ലബ്ബ് വരുന്നത്. അഖബ ഉള്‍ക്കടലിന്റെ അതിമനോഹരമായ തീരപ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ക്ലബ് സെയ്നർ എന്നറിയിപ്പെടും.

വളര്‍ന്നുവരുന്ന വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യന്‍ വികസനത്തില്‍ സുപ്രധാന പദ്ധതിയായി നിയോം പത്രക്കുറിപ്പില്‍  സെയ്‌നറിനെ വിശേഷിപ്പിച്ചു.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ ഒരു സങ്കേതമാണ് അഖബ തീരത്ത് വാഗ്ദാനം ചെയ്യുന്നത്.  ക്ലബ് അംഗങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ ഇവിടെ എത്തിച്ചേരാം.
അതിമനോഹര വാസ്തുവിദ്യാ രൂപകല്‍പ്പനയില്‍ വിശ്രമത്തിനും വിനോദത്തിനും സംഭാഷണത്തിനും അനുയോജ്യമായ  അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് നിയോം പ്രസ്താവനയില്‍  പറഞ്ഞു.

നിയോമിന്റെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭാഗമായി ലെയ്ജ, എപിക്കോണ്‍, സിറന്ന, ഉറ്റാമോ, നോര്‍ലാന, അക്വെല്ലം, സര്‍ദൂന്‍ എന്നിവ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബീച്ച് ഫ്രണ്ട് ആഡംബരത്തോടെ സെയ്‌നര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു

റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 

 

Latest News