കൊല്ലം സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹിതയാകുന്നുവോ? സത്യമെന്ത്? 

തൃശൂര്‍- കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയ നിറയെ കൊല്ലം സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രേണുവും മകനും. സുധി മരിച്ചിട്ട് ഒരു കൊല്ലം ആകുന്നതിന് മുമ്പ് താന്‍ വേറെ കെട്ടുമെന്നും മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കുമെന്നൊക്കെ കമന്റുകള്‍ വന്നിട്ടുണ്ട്. എല്ലാവരോടും ഒന്നുമാത്രമാണ് പറയാനുള്ളത്. വേറെ വിവാഹം കഴിക്കില്ല. ജീവിതാവസാനം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സുധിച്ചേട്ടനാകാന്‍ മറ്റാര്‍ക്കും സാധിക്കില്ല. എന്റെയും സുധിച്ചേട്ടന്റെയും മക്കളായി തന്നെ അവര്‍ ജീവിക്കണം. വേറൊരാള്‍ വന്നാല്‍ അങ്ങനെ ആയിരിക്കണമെന്നില്ലെന്നും രേണു വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അമ്മയുടെ ജീവിതമാണെന്നും അവരുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കെട്ടെയെന്നും കിച്ചു വ്യക്തമാക്കി. തങ്ങളിപ്പോള്‍ നല്ല സന്തോഷത്തിലാണ് ജീവിക്കുന്നതെന്നും കിച്ചു വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി(39) അന്തരിച്ചത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


 

Latest News