Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തർ കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ്: ബൈലോ പ്രകാശനവും ടീം ക്യാപ്റ്റന്മാരുടെ പ്രഖ്യാപനവും

 കമ്മ്യൂണിറ്റി സ്‌പോർട്‌സ്  മീറ്റ് 2024 ബൈലോ  ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

 

ദോഹ - ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ്  മീറ്റ് 2024 ബൈലോ പ്രകാശനവും ടീം ക്യാപ്റ്റ്ന്മാരുടെ പ്രഖ്യാപനവും സംഘടിപ്പിച്ചു. അത്‌ലൻ സ്‌പോർട്‌സ് സെന്ററിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്നാണ് ബൈലോ പ്രകാശനം നിർവഹിച്ചത്. കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലാ ടീമുകൾക്ക് നേതൃത്വം കൊടുക്കുന്ന നായകന്മാരുടെ പേരുകൾ ചടങ്ങിൽ പ്രഖ്യാപിച്ചു. മുസ്തഫ മൊർഗ്രാൽ  (ദിവ കാസറഗോഡ്), അസ്‌നഫ് (കണ്ണൂർ സ്‌ക്വാഡ്), അനസ് (വയനാട് വാരിയേഴ്‌സ്), ഷമ്മാസ് (കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ് (മലപ്പുറം കെ.എൽ 10 ലെജന്റ്‌സ്), മുനീർ (ഫീനിക്‌സ് പാലക്കാട്), കണ്ണൻ സാന്റോസ് (തൃശ്ശൂർ യൂത്ത് ക്ലബ്ബ്), റോഷൻ (കൊച്ചിൻ ടസ്‌കേഴ്‌സ്), സ്റ്റീസൺ കെ മാത്യു (കോട്ടയം ബ്ലാസ്‌റ്റേഴ്‌സ്), അഫ്‌സൽ യൂസഫ് (ആലപ്പി ഫൈറ്റേഴ്‌സ്), ജോൻസൺ (ചാമ്പ്യൻസ് പത്തനംതിട്ട), അരുൺ ലാൽ (കൊല്ലം സ്‌പോർട്‌സ് ക്ലബ്ബ്), സജി ശ്രീകുമാർ (ട്രിവാൻഡ്രം റോയൽസ്) എന്നിവരാണ് വിവിധ ജില്ലാ ടീമുകളെ നയിക്കുക.

പരിപാടിയിൽ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ്  കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് വൈസ് ചെയർമാൻ ആർ. ചന്ദ്രമോഹൻ, കോ-ഓർഡിനേറ്റർമാരായ അനീസ് മാള, അബ്ദുറഹീം വേങ്ങേരി, താസീൻ അമീൻ തുടങ്ങിയർ സംസാരിച്ചു. ടെക്‌നിക്കൽ കൺവീനർ നിഹാസ് എറിയാട് നിയമാവലി വിശദീകരിച്ചു. മീഡിയ കോ-ഓർഡിനേറ്റർ റബീഅ് സമാൻ ക്യാപ്റ്റന്മാരെ പരിചയെപ്പെടുത്തി. ക്യാപ്റ്റന്മാരുടെ പ്രതിനിധി സ്റ്റീസൺ കെ. മാത്യു ആശംസയർപ്പിച്ചു.

എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗവും കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് കൺവീനറുമായ  അസീം എൻ.ടി, കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് കോ-ഓർഡിനേറ്റർമാരായ അനസ് ജമാൽ, ഷറഫുദ്ദീൻ സി, റഷീദ് കൊല്ലം, ലത കൃഷ്ണ, മജീദ് അലി,  റഹ്മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷിബിലി യൂസഫ്, ഫായിസ് തലശ്ശേരി, ജസീം ലക്കി തുടങ്ങിയവർ ടീം ക്യാപറ്റന്മാരെ ആദരിച്ചു. 

100, 200, 800, 1500 മീറ്റർ ഓട്ടം, 4x100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റൺ, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളിൽ മൂന്ന് കാറ്റഗറികളിലായാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിൽ മത്സരങ്ങൾ അരങ്ങേറുക.

 

Tags

Latest News