ദുബായ്- പാലക്കാട് സ്വദേശിയായ യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊടുമ്പ് കരിങ്കരപ്പുള്ളി കാരക്കാട് ജാനകി നിവാസില്‍ എന്‍.കെ പ്രമോദിന്റേയും രമയുടേയും മകന്‍ രാജ് കിരണ്‍ (28) ആണ് മരിച്ചത്. രാജ് ഓടിച്ച കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ഏഴ് വര്‍ഷമായി ദുബായില്‍ ഫയര്‍ ആന്റ് സേഫ്റ്റിയില്‍ ജോലി ചെയ്യുകയായിരുന്നു രാജ് കിരണ്‍. മൃതദേഹം ഇന്ന് നാട്ടില്‍ സംസ്‌കരിക്കും.






