വയനാട് സുരഭിക്കവലയില്‍  കടുവ ആടിനെ കൊന്നു

പുല്‍പള്ളി സുരഭിക്കവലയില്‍ കടുവ കൊന്ന ആടിന്റെ ജഡാവശിഷ്ടം.

പുല്‍പള്ളി-വയനാട്ടിലെ മുള്ളന്‍കൊല്ലിക്കടുത്ത് സുരഭിക്കവലയില്‍ കടുവ ആടിനെ കൊന്നു. പാലമറ്റം സുനിലിന്റെ രണ്ടര വയസുള്ള ആടിനെയാണ് കടുവ കൊന്നത്. കറവയുള്ള ആടിനെ കൂട്ടില്‍നിന്നാണ് കടുവ പിടിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. കടുവ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. സുരഭിക്കവയ്ക്കു സമീപം താന്നിത്തെരുവ് വെള്ളക്കെട്ടില്‍ ദിവസങ്ങള്‍ മുമ്പ് പശുക്കിടാവ് കടുവ ആക്രമണത്തില്‍ ചത്തിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കടുവയെ പിടിക്കുന്നതിനു കൂട് സ്ഥാപിച്ചിരുന്നു. കടുവ സാന്നിധ്യം ജനങ്ങളില്‍ ഭീതി വിതച്ചിരിക്കയാണ്.

 

 

Latest News