സൗദിയിലെ ആദ്യ ബോളിവുഡ് റിലീസ്; ചരിത്രമായി അക്ഷയ് കുമാറിന്റെ 'ഗോള്‍ഡ്'

മുംബൈ- ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ നായകനായ 'ഗോള്‍ഡ്' സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമായി. റീമ കഗ്തി സംവിധാന ചെയ്ത ഗോള്‍ഡ് പറയുന്നത് 1948ലെ ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തിന്റെ കഥയാണ്. അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററിലീടെ ഗോള്‍ഡിന്റെ സൗദി റിലീസ് അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു റിലീസ്.

നിരൂപകരുടേയും പ്രേക്ഷകരുടേയും കയ്യടി നേടി വന്‍വിജയമായ ഗോള്‍ഡ് ഇതിനിടെ 100 കോടി വാരിക്കൂട്ടിയ സിനിമകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഓഗസറ്റ് 15-ന് റിലീസ് ചെയ്ത ഈ സിനിമയില്‍ മൗനി റോയ്, അമിത് സാധ്, കുനാല്‍ കപൂര്‍, വിനീത് കുമാര്‍ സിങ് എന്നിവരും അഭിനയിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 'കാല'യാണ് സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ. ഗോള്‍ഡ് രണ്ടാമതാണ്.
 

Latest News