തട്ടിക്കൊണ്ടുപോയ കൗമാരക്കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തു 

നോയ്ഡ- ദല്‍ഹിക്കടുത്ത ഗ്രേറ്റല്‍ നോയ്ഡയില്‍ പതിനാറുകാരിയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാല്‍സംഗം ചെയ്തു. ഗൗതം ബുദ്ധ നഗറിലെ ദസ്താംപൂരില്‍ ഓഗസ്റ്റ് 24നാണ് സംഭംവം നടന്നതെന്ന് പോലീസ് പറഞ്ഞു. അയപ്പക്കത്തെ തുന്നല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ ആക്രമികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അജ്ഞാത കേന്ദ്രത്തിലെത്തിച്ച ശേഷം ഇവര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം കൂട്ടബലാല്‍സംഗത്തിനിരയാക്കി. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ ആക്രമികള്‍ വീടിനു സമീപം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതി ബുധനാഴ്ചയാണ് പോലീസിനു ലഭിച്ചത്. തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News