Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യഥാർഥ സംഭവ കഥയുമായി മഞ്ഞുമ്മൽ ബോയ്‌സ്

ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ച അനുഭവം വിവരിക്കുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് റിലീസിനൊരുങ്ങുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചിദംബരം.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ്‌സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ബ്ലോക്ക്ബസ്റ്റർ ചിത്രം ജാൻ എ മന്നിന്് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്. ചിത്രസംയോജനം വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്‌സ് ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ ഗണപതി, വസ്ത്രാലങ്കാരം മഹ്‌സർ ഹംസ, മേക്കപ് റോണക്‌സ് സേവ്യർ, ആക്ഷൻ വിക്രം ദഹിയ, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പി.ആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽ കുമാർ.

Latest News