കോളേജ് അധ്യാപകൻ കടലിൽ കുളിക്കുന്നതിനിടെ മരിച്ചു

വർക്കല- ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് അധ്യാപകൻ മരിച്ചു. കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ(42)ആണ് മരിച്ചത്. ഇന്ന്(ചൊവ്വ)വൈകിട്ട് ആറരക്കാണ് അപകടം സംഭവിച്ചത്. പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് തിരയിൽ പെടുകയായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും കടലിൽനിന്ന് രക്ഷിച്ച് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News