ആറര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52കാരന്‍ ബന്ധുവിന് 41 വര്‍ഷം കഠിന തടവ്

ആലപ്പുഴ- ആറര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 52കാരന് 41 വര്‍ഷം കഠിനതടവും 1,50,000 പിഴയും വിധിച്ചു. 

നെടുമുടി പോലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജ് ആഷ്. കെ. ബാല്‍ വിധി പുറപ്പെടുവിച്ചത്. കൂടെ താമസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പ്രോസിക്യൂഷന്‍ കേസ്. 

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി എന്ന നിലയില്‍ 20 വര്‍ഷവും കുട്ടിയെ നിയമപരമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആള്‍ ഇപ്രകാരം കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതിന് 20 വര്‍ഷവും പിന്‍തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ശല്യം ചെയ്തതിന് ഒരു വര്‍ഷവും പോക്സോ ആക്ട് പ്രകാരം പിന്‍തുടര്‍ന്നു ശല്യം ചെയ്തതിന് മൂന്നു മാസവും എന്ന ക്രമത്തില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.

പിഴത്തുകയില്‍ അരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. പിഴത്തുക അടക്കാത്തപക്ഷം പ്രതി ഓരോവര്‍ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ, പ്രോസിക്യൂട്ടര്‍ അംബിക കൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

Latest News