നിലമ്പൂര്‍- സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് ചെയ്ത് യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. യുവാവിന്റെ സഹോദരന്‍ ആണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ അയ്യാര്‍ പൊയില്‍ തൈക്കാടന്‍ അബ്ദുവിന്റെ മകന്‍ മുഹമ്മദ് ജാസിദ് (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യതതിന് ശേഷമാണ് വീടിന്റെ ടെറസിലെ കമ്പിയില്‍ തൂങ്ങി മരിച്ചത്, സംഭവം നടന്ന് 8 ദിവസമായിട്ടും നിലമ്പൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നു കാര്യമായ അന്വേഷണം നടത്താനോ, സഹോദരന്‍ തന്റെ മരണത്തിന് കാരണക്കാരായ 4 പേരുടെ പേരുകള്‍ പറഞ്ഞിട്ട് ഇവരെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് തയാറായിട്ടില്ല. ജാസിദിന്റെ ഫോണ്‍ വാങ്ങി തെളിവുകള്‍ നശിപ്പിച്ച പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറായിട്ടില്ലെന്ന ജാസിദിന്റെ സഹോദരന്‍ മെഹബൂബ് എസ്പി ക്ക് നല്‍കിയപരാതിയില്‍ പറയുന്നു. സഹോദരന്റെ മരണത്തിന് കാരണക്കാരായ രണ്ട് പോലീസുകാരെ മാറ്റി നിറുത്തി വേണം അന്വേഷണം നടത്താനെന്നും മെഹബൂബ് പറഞ്ഞു.
എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കും. തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കും എതിരെ നടപടി ഉണ്ടാകും വരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. എസ്പിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ ഇല്ലെങ്കില്‍ ഡി.ജി.പിക്ക് പരാതി നല്‍കും.മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കുടുംബം പരാതി നല്‍കുമെന്നും ഹൈബൂബ് പറഞ്ഞു.
ജാസിദ് ആത്മഹത്യ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കാത്തതിനെതിരെ ഡിവിഷന്‍ കൗണ്‍സിലര്‍ നാജിയ ഷാനവാസും രംഗത്തുവന്നു. യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട് മരിക്കുന്നതിന് മുന്‍പ് യുവാവ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പോലീസ് തയാറാകണമെന്നും കൗണ്‍സിലര്‍ പറഞ്ഞു. വീഡിയോയില്‍ പോലീസിന് നേരെയും ആക്ഷേപമുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിന് ലോക്കല്‍ പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു