അമ്മക്കൊപ്പം വേദിയില്‍ നൃത്തവുമായി നവ്യയുടെ മകന്‍

അമ്മക്കൊപ്പം വേദിയില്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് നവ്യ നായരുടെ മകന്‍ സായ് കൃഷ്ണ. അമ്മയുടെ നൃത്തപാരമ്പര്യവും അതുപോലെ പിന്തുടരുകയാണ് സായ് കൃഷ്ണ ഇപ്പോള്‍. ഒന്നിച്ച് നൃത്തം ചെയ്തതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള വീഡിയോയാണ് നവ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
'എന്റെ മകനുമൊത്തുള്ള നിമിഷങ്ങള്‍. വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും അതേസമയം ശ്രദ്ധാലുവും. അവന്‍ എന്റെ വഴികാട്ടിയാണ്, എന്റെ സഹായിയാണ്, ചിലപ്പോഴൊക്കെ സന്തോഷകരമായ ഉപദ്രവങ്ങളുടെ ഉറവിടമാണവന്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്റെ എല്ലാം!' എന്നാണ് വീഡിയോക്കൊപ്പം നവ്യ പങ്കുവച്ചിരിക്കുന്നത്.
കൊച്ചിയില്‍ മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്തവിദ്യാലയം നവ്യ നടത്തുന്നുണ്ട്. മാതംഗിയിലെ വിദ്യാര്‍ഥിയാണ് സായ് കൃഷ്ണയും. ബിസിനസുകാരനായ സന്തോഷ് മേനോന്‍ ആണ് നവ്യയുടെ ഭര്‍ത്താവ്. വിവാഹശേഷം നവ്യ സിനിമയില്‍നിന്നും ബ്രേക്ക് എടുത്തിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം 'ജാനകി ജാനേ' എന്ന ചിത്രത്തിലും നവ്യ അഭിനയിച്ചു.

 

Latest News