കയ്പേറിയ സത്യം പ്രവാസികളുടെ കണ്ണു തുറപ്പിക്കണം

പൂര്‍വികരെത്തേടി കേരളത്തിലെത്തിലെത്തിയ  മലേഷ്യക്കാര്‍ക്ക് വല്ലാത്തൊരത്ഭുതം!
ഇത്രയും ചെറിയ ഒരു നാട്ടില്‍ ഇത്രയധികം ജ്വല്ലറികളും തുണിക്കടകളും എന്തിനാണ്?
കഞ്ഞി വെള്ളത്തില്‍ വറ്റ് തെരഞ്ഞ് കണ്ണീരൊറ്റി പുളിച്ച കഞ്ഞിവെള്ളം കുടിച്ച് വളര്‍ന്നവരുടെ പുരോഗതി അന്നപാനീയ, പാര്‍പ്പിട,പുടവകളിലെ പ്രകടനപരതയായി പരിണമിച്ചത് എന്ത് കൊണ്ടാണ്?
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി മന:ശാസ്ത്രജ്ഞനായ എബ്രഹാംമസ്ലോ കണ്ടത്തിയ  ' സമാനര്‍ക്കിടയിലെ അംഗീകാരം നേടല്‍ ' എന്ന വൈകാരികതയുടെ അതിരുവിടലാണ് പ്രകടന പരതയുടെ കാരണം.

പ്രിയ പ്രവാസി
91 കോടി രൂപ പ്രവാസികളുടേതായി ഒരു ദിവസം നമ്മുടെ നാട്ടില്‍ എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് (സമ്പാദ്യവും നിക്ഷേപവും).
നാട്ടിലേക്ക് കോടികള്‍ ഒഴുകിയിട്ടും വെറും അഞ്ച് ശതമാനം പ്രവാസികള്‍ക്ക് മാത്രമാണ് നാട്ടില്‍ വരുമാന മാര്‍ഗ്ഗങ്ങളുള്ളത്. ഈ കയ്‌പ്പേറിയ സത്യം നമ്മുടെ കണ്ണ് തുറപ്പിച്ചേ മതിയാകൂ.
നമ്മുടെ ചോര നീരാക്കിയുണ്ടാക്കിയ പണം കത്തിയമരുന്ന നെരിപ്പോടാണ് പ്രകടനപരത .
 ' നിങ്ങളുടെ വീട്, ഉടയാട തുടങ്ങിയ സമ്പത്ത് കൊണ്ടല്ല നിങ്ങളെ വിലയിരുത്തുന്നത് ഹൃദയ, കര്‍മ്മ ശുദ്ധികള്‍ കൊണ്ടാണ് ' മുഹമ്മദ് നബി (സ) പകര്‍ന്നു തന്ന ഇത്തരം ആത്മീയ ചിന്തകള്‍ക്കേ നമ്മെ  രക്ഷിക്കാന്‍ കഴിയൂ.
പാറകള്‍ തുരന്നുണ്ടാക്കിയ ഭവന വൈദഗ്ധ്യത്തില്‍ അഭിരമിച്ചഹങ്കരിച്ച സമൂദുകളേയും ഫറോവയേയും പരാമര്‍ശിച്ചതിന് ശേഷം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു  'മനുഷ്യന് ജീവിതോപാധികള്‍ നല്‍കിയനുഗ്രഹിച്ചാല്‍  അവന്‍ പറയും എന്നെ നാഥന്‍ ആദരിച്ചിരിക്കുന്നു
പക്ഷേ അതൊരു പരീക്ഷണമാണ് '
ഈ തിരച്ചറിവ് നേടിയവനേ ഇന്നും നാളെയും നല്ല നിയലില്‍ ജീവിതം നയിക്കാന്‍ കഴിയൂ.
ഈ തിരിച്ചറിവ് അസ്തമിക്കുമ്പോള്‍ നമ്മെ തിരുത്താന്‍ സുനാമിയും കോറോണയും ക്യാന്‍സറും നിപ്പയും പനിയും പിന്നാലെ വന്ന് കൊണ്ടേയിരിക്കും.
മിതത്വവും ലാളിത്യവുമൊന്നും ആതമീയ ചിന്തകളാക്കി ചുരുക്കി കാണേണ്ടതല്ല.  
സമ്പത്തിനെ മന:ശാസ്ത്ര പരമായ പഠനത്തിന് വിധേയമാക്കിയ മൊര്‍ഗന്‍ ഹൊസല്‍ തന്റെ ഗ്രന്ഥം തുടങ്ങുന്നത് ധൂര്‍ത്തടിച്ച് പാപ്പരായ കോടീശ്വരന്റേയും ലാളിത്യത്തിലൂടെ കോടീശ്വരനായ തൂപ്പുകാരന്റേയും ജീവിതാനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ്.
റോബര്‍ട്ട് കിയോസാക്കി ക്യാഷ് ഫ്‌ളോ  എന്ന ഗ്രന്ഥത്തില്‍ പൊങ്ങച്ചം കൊണ്ട് കടത്തില്‍ കുടുങ്ങിയ, ലക്ഷപ്രഭുവായി വിലസിയുരുന്ന സുഹൃത്തിന്റെ കഥ പറയുന്നുണ്ട്. മൈ ഡെബ്റ്റ്‌സ് എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ തന്നെ കടത്തിലേക്ക് നയിച്ച ആര്‍ഭാടമോഹങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നുണ്ട്.
ഭൂമിയില്‍ ജീവിതം ഒന്നേയുള്ളു അത് സന്തോഷപൂര്‍വ്വം കുടുംബത്തോടൊത്ത് ജീവിക്കാനുള്ള മോഹം ആര്‍ഭാടത്തെ ഹോമിക്കേണ്ടതാണ്.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

Latest News