ദുബായ്- സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ പന്നിയിറച്ചി ഉപോല്‍പ്പന്നങ്ങളുടെ സാന്നിധ്യം എളുപ്പത്തില്‍ കണ്ടെത്താന്‍ ദുബായ് സെന്‍ട്രല്‍ ലബോറട്ടറി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു.
പരിശോധനയില്‍ പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എയുടെ ഉയര്‍ന്ന സാന്ദ്രതയോ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജനിതക വസ്തുക്കളോ ആണ് ഉപയോഗിക്കുന്നത്.
കൃത്യമായ ഫലങ്ങള്‍ വേഗത്തില്‍ നല്‍കുന്നുവെന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ സവിശേഷത. മണിക്കൂറില്‍ 100 ടെസ്റ്റുകള്‍ വരെ നടത്താന്‍ കഴിയും. ഒരു ദിവസത്തിനുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുകയും ചെയ്യു. പുതിയ സ്‌ക്രീന്‍ സംവിധാനം തുടര്‍ച്ചയായുള്ള ശ്രമങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണെന്ന് ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു.
മൈക്രോബയോളജിക്കല്‍ ലബോറട്ടറികളിലാണ് പുതിയ സംവിധാനം പരീക്ഷിച്ചത്. പരമ്പരാഗത പരിശോധനാ നടപടിക്രമങ്ങളേക്കാള്‍ 100 മടങ്ങ് കാര്യക്ഷമതയോടെ പന്നിയിറച്ചി ഉപോല്‍പ്പന്നങ്ങള്‍ കണ്ടെത്താനും എല്ലാ ഉല്‍പ്പന്നങ്ങളും കൂടുതല്‍ വിശ്വസനീയമാക്കാനും ഇതുവഴി സാധിക്കുന്നു.
വിവിധ ബാക്ടീരിയകള്‍, യീസ്റ്റ്, ഫംഗസ് എന്നിവയെ വേഗത്തില്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയുടെ ശേഷിയും എടുത്തു പറയേണ്ടതാണ്. ദുബായ് സെന്‍ട്രല്‍ ലബോറട്ടറി വാഗ്ദാനം ചെയ്യുന്ന മൈക്രോബയോളജി അനാലിസിസ് ലബോറട്ടറി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താം.
കുടിവെള്ളം, ഭൂഗര്‍ഭജലം, ജലസേചന ജലം, കടല്‍, തടാകങ്ങള്‍, കനാലുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, അവശിഷ്ടങ്ങള്‍, മണ്ണ്, പ്രകൃതിദത്ത കരുതല്‍, അപകടകരമായ മാലിന്യങ്ങള്‍ എന്നിവയില്‍ രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കഴിയും.
കോസ്‌മെറ്റിക്‌സ്, ഡിറ്റര്‍ജന്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാധനങ്ങള്‍ക്കും മൈക്രോബയോളജിക്കല്‍ ലബോറട്ടറി സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കും.
#Dubai Central Laboratory, affiliated with @DMunicipality, has developed an innovative examination and screening system aimed at detecting byproducts of pork in processed meat products by using high concentrations of DNA extracted from food products. pic.twitter.com/1LmKBj0a3d
— Dubai Media Office (@DXBMediaOffice) February 4, 2024






