Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'തുടർപഠനത്തിൽ പ്രവാസി വിദ്യാർഥികൾ കൂടുതൽ ജാഗ്രത കാണിക്കണം'

ഖത്തർ കെ.എം.സി.സി യുടെ ഗ്രീൻടീൻസ് സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തവർ.

ദോഹ-  മികച്ച സ്ഥാപനങ്ങളിൽ തുടർ പഠനത്തിന് പ്രവേശനം ലഭിക്കാൻ പ്രവാസി വിദ്യാർഥികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രവാസി വിദ്യാർത്ഥികൾക്ക് സർഗാത്മകവും പഠനാനുബന്ധവുമായ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ നൽകണമെന്നും കെ.എം.സി.സി.ഖത്തർ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ അഭിപ്രായമുയർന്നു.കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, അഡ്വ. നജ്മ തബ്ഷീറ എന്നിവർ മുഖ്യാതിഥികളായിരുന്നു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രീൻ ടീൻസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനം കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് നിർവഹിച്ചു. ട്രഷറർ പി.എസ്.എം ഹുസൈൻ, അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, ഗ്രീൻ ടീൻസ് മെമ്ബർമാരായ ആയിഷ വെങ്ങശ്ശേരി, മുഹമ്മദ് ഇർഫാൻ, മിൻഹ ഫാത്തിമ, ഗ്രീൻ ടീൻസ് പ്രഥമ കമ്മിറ്റി ഭാരവാഹി ആയിരുന്ന ഫാത്തിമ തസ്‌നീം എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീം പാക്കഞ്ഞി, അഷ്‌റഫ് ആറളം, താഹിർ താഹക്കുട്ടി, ഷമീർ പട്ടാമ്ബി, സൽമാൻ എളയടം, അജ്മൽ നബീൽ, ഷംസുദ്ധീൻ വാണിമേൽ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, സബ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ, പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു. ചെയർമാൻ പി.ടി ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും ഉബൈദ് കുയ്യന നന്ദിയും പറഞ്ഞു.
'കുടുംബം അറിയേണ്ടത്' എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ നിസാർ പട്ടുവം, പാരന്റിങ് സെഷനിൽ പി.കെ ഹാഷിർ എന്നിവർ സംവദിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന സെക്രട്ടറി ഫൈസൽ കേളോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അഡൈ്വസറി ബോർഡ് ആക്റ്റിംഗ് ചെയർമാൻ എസ്.എ.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, വി.ടി.എം സാദിഖ്, ഗ്രീൻ ടീൻസ് ഫൗണ്ടർ ചെയർമാൻ ഇല്യാസ് മാസ്റ്റർ, സഹ്‌വ സൽമാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി നരണിപ്പുഴ സ്വാഗതവും റയീസ് എം.ആർ. നന്ദിയും പറഞ്ഞു. കുട്ടികൾക്കായി നടത്തിയ വിവിധ ആക്ടിവിറ്റീസ്, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരം എന്നിവ ശ്രദ്ധേയമായി. കെ.എം.സി.സി അൽ ഖോർ കമ്മിറ്റി നേതാക്കളായ ഹംസ. യു, സിദീഖ് വി, ശംസുദ്ധീൻ ചെമ്ബൻ, പ്രശാന്ത് കോട്ടക്കൽ, ഗ്രീൻ ടീൻസ് ഭാരവാഹികളായ സഗീർ ഇരിയ, അഷ്‌റഫ് റയ്യാൻ, അമീർ അബ്ദുൽ കാദർ കുഞ്ഞു, നിഹാദ് മണിയൂർ, ഹസീബ് കബീർ, ബഷീർ കരിയാട്, മുഹമ്മദ് മങ്ങലാട്, മഹ്ഫിൽ താമരശ്ശേരി, അൽതാഫ് മണിയൂർ, ഷഹിയ എ.കെ, അബ്ദുസ്സമദ് തൃശൂർ, ബഷീർ കൊടക്കാട്, മുഹമ്മദ് സാഹിർ, മുഹമ്മദ് റഫീക്ക്, മുഹമ്മദ് അലി പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Latest News