കുവൈത്ത് സിറ്റി-കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ കുവൈത്ത് സുരക്ഷാ വകുപ്പിന്റെ തീരുമാനം.പ്രവാസികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി 'മൈ ഐഡന്റിറ്റി' അല്ലെങ്കിൽ 'സഹേൽ' പോലുള്ള സർക്കാർ ആപ്പുകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട വിവരം അറിയാതെ വാഹനം ഓടിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികൾക്കും നിയമനടപടികൾ നേരിടേണ്ടി വരും. നാട് കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത, കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.






