Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായിൽ ലുലു വാക്കത്തോണിൽ വൻ ജനപങ്കാളിത്തം

ദുബായ് ലുലു വാക്കത്തോണിൽ പങ്കെടുക്കാനെത്തിയവർ.

ദുബായ്-ലുലു ഗ്രൂപ്പ് ദുബായിൽ സംഘടിപ്പിച്ച സുസ്ഥിര വാക്കത്തോണിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സുസ്ഥിരമായ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മംസാർ പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തണിൽ 146 രാജ്യങ്ങളിൽനിന്നായി 15,000 പേർ പങ്കെടുത്തു.മാസ്റ്റർ കാർഡ്,ദുബായ് മുനിസിപ്പാലിറ്റി,ദുബായ് സ്‌പോർട്‌സ് കൗൺസിൽ,ട്രാൻസ്‌മെഡ്,അൽ റവാബി,യെല്ലോ എ.ഐ, സ്പാർക്‌ലോ,ലുലു എക്‌സ്‌ചേഞ്ച്, യൂനിലീവർ, ടാറ്റ സോൾഫുഡ്, ബുർജീൽ ഹോൾഡിംഗ്‌സ് തുടങ്ങിയ സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതിസൗഹൃദ സംരംഭങ്ങളുടെ ഭാഗമായി സുസ്ഥിരതയെ കോർപറേറ്റ് യാത്രയിലെ പ്രധാന ഘടകമെന്ന നിലയിലാണ് നോക്കിക്കാണുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. ജീവിതത്തിൻറെ നാനാതുറയിലുള്ള മനുഷ്യരെ വാക്കത്തണിൽ ഒരുമിച്ചുകൂട്ടിയതിലൂടെ ഭാവി തലമുറക്കായി ഭൂമിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിന് ലഭിച്ച പ്രതികരണത്തിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
സുംബ ഡാൻസ്, ശാരീരികക്ഷമത പ്രവർത്തനങ്ങൾ,ആരോഗ്യവുമായി ബന്ധപ്പെട്ട മത്സരങ്ങൾ,റിസൈക്ലിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയവ വാക്കത്തണിലെ പ്രധാന ആകർഷണങ്ങളായിരുന്നു.ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർകോം ഡയറക്ടർ വി.നന്ദകുമാർ സന്നിഹിതനായിരുന്നു.

Tags

Latest News