അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കും

സുഹറ

ദോഹ-സന്ദർശക വിസയിലെത്തിയ ശേഷം റോഡപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു.കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി പൊന്മാടത്ത് സുഹറ (62) ആണ് കഴിഞ്ഞ് ദിവസം വാഹനമിടിച്ച് മരിച്ചത്.ദോഹയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു.അൽ വക്‌റയിൽ റോഡ് മുറിച്ച് കടക്കവേ വാഹനമിടിക്കുകയായിരുന്നു. പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്. പരേതനായ കെ. കുഞ്ഞായിൻ കോയയാണ് ഭർത്താവ്. ദോഹയിലെ ഭവൻസ് പബ്ലിക് സ്‌കൂളിൽ അധ്യാപികയായ മകൾ ശബ്‌നം അബ്ദുൽ അസീസിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഇവർ ഖത്തറിലെത്തിയത്.ശബ്‌നയുടെ ഭർത്താവ് അബ്ദുൽ അസീസും ദോഹയിലാണ് ജോലി ചെയ്യുന്നത്.

Tags

Latest News