പ്ലാറ്റ്‌ഫോമിൽനിന്ന് കാൽ വഴുതിയത് പാളത്തിലേക്ക്; അരൂരിൽ ട്രെയിൻ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ - അരൂരിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് കാൽ വഴുതി ട്രാക്കിലേക്ക് വീണ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. അരൂർ സ്വദേശി അഗസ്റ്റിൻ ആണ് മരിച്ചത്.  പ്ലാറ്റ്‌ഫോമിലൂടെ വീട്ടിലേക്ക് നടന്ന് പോകവെയായിരുന്നു അപകടം. 
അഗസ്റ്റിൻ കാൽ വഴുതി ട്രാക്കിലേക്ക് വീണ നിമിഷം തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസ് തട്ടുകയായിരുന്നു. അരൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിൻ താമസിക്കുന്നത്.
 

Latest News