കെണികളിൽ പെടേണ്ട: സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിഷയങ്ങള്‍

ജിദ്ദ- സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതുമായ ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. ഇവ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നത് പ്രവാസ ജീവിതത്തിനിടെയുള്ള പല അപകടങ്ങളില്‍നിന്നും രക്ഷയേകും. അത്തരം ചില വാര്‍ത്തകളിലൂടെ ഒരിക്കല്‍കൂടി കണ്ണോടിക്കാം.

ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പ്

വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വരുന്നവരാണ് തട്ടിപ്പ് നടത്തുന്നത്.

 വായിക്കാം:

സൗദിയില്‍ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പു നടത്താന്‍ പുതിയൊരു രീതി; മുന്നറിയിപ്പുമായി മന്ത്രാലയം

മരുന്നുകളുമായി യാത്ര ചെയ്യുമ്പോള്‍

മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട പരിശോധന ശക്തമായതോടെ സൗദിയില്‍ മരുന്നുകളുമായി പിടിയിലാവുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്തൊക്കെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

വായിക്കാം:

സൗദിയിൽ മരുന്ന് കൈവശം വെച്ചതിന് പിടിയിലായവരുടെ മോചനത്തിന് കടമ്പകൾ ഏറെ

വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വാഗ്ദാനവുമായി സംഘങ്ങള്‍

ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ സംഘടിപ്പിച്ചു തരാം എന്ന വാഗ്ദാനവുമായി ചില സംഘങ്ങള്‍ വിലസുന്നുണ്ട്. ഇവരുടെ കെണിയില്‍ വീണാല്‍ പണവും നഷ്ടമാകും, നിയമനടപടി നേരിടേണ്ടിയും വരും.

വായിക്കാം:

സൗദിയിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് സംഘം, വലയിൽ കുടുങ്ങരുത്


മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് കുറുക്കുവഴി ഇല്ല

ആശുപത്രിയുടെ പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്താമെന്ന വാഗ്ദാനവുമായി സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ കറങ്ങുന്നുണ്ട്. ജാഗ്രത വേണം.

വായിക്കാം:

സൗദിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കുറുക്കുവഴി നോക്കല്ലേ... കുടുങ്ങും

 

Latest News