Sorry, you need to enable JavaScript to visit this website.

സൗദിയിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് സംഘം, വലയിൽ കുടുങ്ങരുത്

ജിദ്ദ-ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ സംഘടിപ്പിച്ചു തരാം എന്ന് അവകാശപ്പെട്ട് മലയാളികൾ അടക്കമുള്ള നിരവധി പേരെ വഞ്ചിക്കുന്ന സംഘം സൗദിയിൽ സജീവം. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘം പ്രവാസികളെ കാൻവാസ് ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ ചില ഗ്രൂപ്പുകളിൽ പബ്ലിക് പോസ്റ്റിടുന്ന സംഘം വളരെ എളുപ്പത്തിൽ ഒറിജിനൽ ലൈസൻസ് സംഘടിപ്പിച്ചു തരാം എന്നാണ് അവകാശപ്പെടുന്നത്. ഈ വാക്കു വിശ്വസിച്ച് നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങുകയും ചെയ്യുന്നു. 

ആളുകളെ വലയിൽ വീഴ്ത്താൻ കൃത്യമായ പദ്ധതിയോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകളിൽ തങ്ങൾക്ക് ഇതുപോലെ ലൈസൻസ് കിട്ടി എന്ന് അറിയിച്ച് നിരവധി പേർ കമന്റിടും. ഇതേസംഘത്തിൽ പെട്ട ആളുകൾ തന്നെയാകും കമന്റിടുന്നത്. ഇത് വിശ്വസിച്ച് മറ്റുള്ളവർ സംഘത്തിന പണം നൽകുകയും ഒടുവിൽ പ്രതിസന്ധിയിലാകുകയും ചെയ്യും. പ്രവാസികളെ വഞ്ചിക്കാൻ എളുപ്പമാണെന്ന തട്ടിപ്പുകാരുടെ ചിന്തയാണ്  ഇവിടെയും പ്രാവർത്തികമാകുന്നത്. 

ഏതെങ്കിലും തരത്തിൽ ഇങ്ങിനെ തെറ്റായ വഴിയിലൂടെ ലൈസൻസ് നേടിയാൽ പോലും അവർ അധികം വൈകാതെ അധികൃതരുടെ കണ്ണിൽ പെടുകയും ചെയ്യും. ഇത്തരം അനുഭവമുള്ള നിരവധി പേരുണ്ട്. പിടിക്കപ്പെട്ടാൽ അവർ കരിമ്പട്ടികയിൽ പെടുകയും നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും. അവർക്ക് പിന്നീട് ഒരിക്കലും സൗദി അറേബ്യയിൽനിന്ന് ലൈസൻസ് ലഭിക്കില്ല. 

സൗദി അറേബ്യയിൽ ലൈസൻസ് ലഭിക്കാൻ ആവശ്യമായ നടപടിക്രമങ്ങളെ പറ്റി നേരത്തെ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത വായിക്കുക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News