VIDEO - ഹജ് നിരക്ക് വര്‍ധന: വിമാനത്താവളത്തിലേക്ക് പ്രവാസികളുടെ മാര്‍ച്ച്

കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ഹജ് തീര്‍ഥാടകരില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, കരിപ്പൂരിനെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസി സംഘം എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ആയിരത്തോളം പ്രവാസികള്‍ കൊളത്തൂര്‍ ജംഗ്ഷനില്‍നിന്ന് നടത്തിയ മാര്‍ച്ച് എയര്‍പോര്‍ട്ട് പരിസരത്ത് പോലീസ് തടഞ്ഞു.

കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ ഗഫൂര്‍ പി. ലില്ലിസ്  അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കെ കൃഷ്ണദാസ്, ഷാഫിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി റസാഖ്, സജീവ് കുമാര്‍, ടി.പി ദിലീപ്, ഉസ്മാന്‍ പൂളക്കോട്ട്, ഡോ. മുബാറക്ക് സാനി, മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷിഹാബ് കോട്ട, പി.സി നൗഷാദ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ റഹൂഫ് സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.വി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

 

Latest News