റോഡ് നിര്‍മ്മാണത്തിന് ആയിരം കോടി, പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1032 കോടി, ടൂറിസം മേഖലയക്ക് 351 കോടി

തിരുവനന്തപുരം - റബറിന്റെ താങ്ങുവില പത്ത് രൂപ വര്‍ധിപ്പിച്ച് 180 രൂപയാക്കി വര്‍ധിപ്പിച്ചു. റോഡ് നിര്‍മ്മാണത്തിന് ആയിരം കോടി വകയിരുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത കൂടി പരിഗിച്ചാണ് റബറിന്റെ താങ്ങുവില വര്‍ധനയെന്ന് ധനമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയക്ക് 1032 കോടി വകയിരുത്തി. കയര്‍ മേഖലയ്ക്ക് 107.64 കോടി വകയിരുത്തി. ഗ്രാമീണ ചെറുകിട പദ്ധതികള്‍ക്കായി 215 കോടി വകയിരുത്തി.
കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 4917.92 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. കെ.എസ് ആര്‍ ടി സിക്ക് 128.54 കോടി രൂപ പുതുതായി വകയിരുത്തി. ഇതില്‍ 92 കോടി പുതിയ ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി വകയിരുത്തി. 

 

Latest News