ഭര്‍ത്താവ് ചായ കുടിക്കാന്‍ വന്നില്ല; ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി

വഡോദര- ചായ കുടിക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. ഡോക്ടറുടെ ഭാര്യയായ 28 കാരിയാണ്  തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
വൈകിട്ട് ഭര്‍ത്താവിനെ ചായ കുടിക്കാന്‍ വിളിച്ചപ്പോള്‍ ജോലി തിരക്കിലാണെന്നാണ് ഭര്‍ത്താവായ ഡോക്ടര്‍ മറുപടി നല്‍കിയത്. യുവതി ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് വീട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ  അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest News