കൊച്ചി- അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സ്‌കൈ ഷെയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാള്‍സ് ജി. തോമസ് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
ക്യാമറ: ഷാഹു ഷാ, എഡിറ്റിംഗ്: എ. ആര്‍. ജിബീഷ്, സംഗീതം: പ്രശാന്ത് മോഹന്‍ എം, പി, ഗാനരചന: ചാള്‍സ് ജി. തോമസ്, പി. ആര്‍. ഒ: എം. കെ ഷെജിന്‍.
ഒരു സ്മാര്‍ട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമന്വയിപ്പിച്ചു നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന ലൈവ് ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലെര്‍ മൂഡ് ആണ് ചിത്രം.
ഹേമന്ത് മേനോന്‍, പ്രിന്‍സ്, സായികുമാര്‍, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂര്‍, ബാജിയോ ജോര്‍ജ്, നയന പ്രസാദ്, അശ്വതി അശോക്, എലിസബത്ത്, സരിത കുക്കു എന്നിവര്‍ അഭിനയിക്കുന്നു. ഏപ്രില്‍ മാസം ചിത്രം തിയേറ്ററിലെത്തും.